Hot Posts

6/recent/ticker-posts

ലയൺസ് ക്ലബ് 'വിഷൻ കെയർ'; സൗജന്യ നേത്ര പരിശോധന ക്യാമ്പും സൗജന്യ രക്തപരിശോധനയും നടത്തി


ചെമ്മലമറ്റം: ലയൺസ് ക്ലബ്സ് ഇൻറർനാഷണലിൻ്റെ 2023 - 24 വർഷത്തിലെ പ്രധാന പ്രോജക്ടുകളിൽ ഒന്നായ 'വിഷൻ കെയർ' പ്രോജക്ടിൻ്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് ചെമ്മലമറ്റം സെൻട്രൻ്റെയും ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ തിടനാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, സൗജന്യ രക്തപരിശോധനയും നടത്തി.



സ്കൂൾ പ്രിൻസിപ്പൽ തെരേസയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പരിപാടിയുടെ ഉദ്ഘാടനം തിടനാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് വിജി ജോർജ് നിർവഹിച്ചു. ലയൻസ് ഡിസ്ട്രിക്ട് ചീഫ് പ്രൊജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.



തിടനാട് ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ സന്ധ്യ ശിവകുമാർ, പി.ടി.എ പ്രസിഡന്റ്‌ സന്തോഷ് പി.ആർ, ക്ലബ് പ്രസിഡൻ്റ് പി.സി ജോസഫ് പുറത്തെയിൽ, ക്ലബ്‌ ഭാരവാഹികളായ കുരിയാച്ചൻ തൂങ്കുഴി,



മാർട്ടിൻ ജോർജ് കാണിപറമ്പിൽ, മാണിച്ചൻ ഈറ്റത്തോട്ട് എന്നിവർ ആശംസ അറിയിച്ചു. ന്യൂവിഷൻ ഐ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിശോധനകൾ നടത്തി.


 


Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു