തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവിനും പെൺകുഞ്ഞ് പിറന്നു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു ആര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്.
2022 സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ ദേവ്.