സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ തീക്കോയി 1996 എസ്എസ്എൽസി ബാച്ചിന്റെ അലുമ് നി മീറ്റ് ഓഗസ്റ്റ് 12ാം തീയതി ശനിയാഴ്ച നടത്തും. 'ഒരു വട്ടം കൂടി എൻ ഓർമകൾ മേയുന്ന തിരുമുറ്റത്ത്'... എന്ന പരിപാടിയിൽ പഴയകാല ഓർമ്മകളും സൗഹൃദങ്ങളും പുതുക്കാൻ കാത്തിരിക്കുകയാണ് പഴയ കൂട്ടുകാർ.
സ്കൂൾ മാനേജർ വെരി റവ. ഡോ തോമസ് മേനാച്ചേരി പരിപാടി ഉദ്ഘാടനം ചെയ്യും. സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ റ്റിവി ജോർജ് തുരുത്തിയിൽ അധ്യക്ഷത വഹിക്കും. സ്കൂൾ ഹെഡ്മാസ്റ്റർ ജോണിക്കുട്ടി എബ്രഹാം കാക്കാനിയിൽ, അസിസ്റ്റന്റ് മാനേജർ റവ.ഫാ മാത്യു കാടൻകാവിൽ, ജോപ്പൻ ജി കല്ലോലിൽ, പ്രിൻസിപ്പൽ സി.ജെസിൻ മരിയ എഫ്സിസി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിയ്ക്കും. ഡോ.നേവി ജോർജ്, എബി തോമസ്, ജോയ്സി എബി, റജി കെ.എൽ, ഡോ.താര തോമസ്, സജീവ് എം സാലു, ഷിനോയ് ഗോപി തുടങ്ങിയവർ പങ്കെടുക്കും.