കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ദുർഭരണവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാർഷിക വിളകളുടെ വില തകർച്ചയും മൂലം സാധരണക്കാർ പൊറുതി മുട്ടി നിൽക്കുന്നതാണ് പ്രധാന ചർച്ചയായി മാറാൻ പോകുന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
കേരളത്തിന്റെ സമഗ്ര വികസനത്തിനും പാവപ്പെട്ട രോഗികളോട് കരുണ കാട്ടിയും ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ വികസനം നടത്തിയില്ല എന്ന് എൽഡിഎഫ് നടത്തുന്ന പ്രചരണം അടിസ്ഥാനരഹിതമാണന്നും കോട്ടയത്തൊട് ചേർന്ന് കിടക്കുന്ന പുതുള്ളി എന്ന കൊച്ചു ഗ്രാമം ഭൂപ്രകൃതിയുടെ കിടപ്പനുസരിച്ച് വികസിതമാണെന്നും സജി പറഞ്ഞു.