representative image
തിരുവനന്തപുരം: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോഗസ്ഥരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു. കട്ടപ്പന യൂണിറ്റിലെ ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ കെ.കെ കൃഷ്ണന്‍, ഇന്‍സ്‌പെക്ടര്‍ പി.പി തങ്കപ്പന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ഓഫീസറുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തവെ ഇരുവരും മദ്യപിച്ചതായി കണ്ടെത്തുകയുമായിരുന്നു. കോര്‍പ്പറേഷനില്‍ നടക്കുന്ന ക്രമക്കേടുകളും കുറ്റകൃത്യങ്ങളും കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതും മറ്റ് ജീവനക്കാര്‍ക്ക് മാതൃകയുമാകേണ്ട സൂപ്പര്‍വൈസറി തസ്തികയിലുള്ള ജീവനക്കാര്‍ ഡ്യൂട്ടി സമയം മദ്യപിച്ചത് ഗുരുതരമായ വീഴ്ചയാണ്.

