ചേർപ്പുങ്കൽ ബിവിഎം കോളേജ് ഡീൻ ഓഫ് സ്റ്റഡീസ് ഡോ.ജോർജുകുട്ടി വട്ടോത്ത് MA, Ph. D, D. Lit (Hindi), MA (Politics), MPA (Public Admn), MBA (Business Admn), DDTP & CEO (Computer) രചിച്ച ഇൻഡ്യൻ കൾച്ചറൽ സ്റ്റഡീസ് എന്ന പുസ്തകം പ്രകാശനം ചെയ്‌തു.

പാലാ സെൻറ് തോമസ് കോളേജ് ഹിന്ദി ബിരുദാനന്തര ബിരുദ ഗവേഷണവിഭാഗം മുൻ മേധാവിയായ ലേഖകൻ സമകാലീന സാമൂഹ്യ പ്രശ്നങ്ങളെ അനാവരണം ചെയ്യുന്ന 24 ഹിന്ദി കവിതകളുടെ ഇംഗ്ലീഷിലുള്ള നിരൂപണമാണ് പുസ്തകത്തിൽ നടത്തിയിരിക്കുന്നത്.

മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി പുസ്‌തകങ്ങൾ രചിച്ചിട്ടുള്ള ലേഖകന്റെ പ്രസ്തുത പുസ്തകത്തിന് മുഖവുര എഴുതിയിരിക്കുന്നത് തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. റ്റി. ജെ.അബ്രാഹമാണ്.
