എംജി സർവകലാശാല ക്യാംപസിലെ പഠന വകുപ്പുകൾ 30 വരെ അടച്ചു
September 20, 2023
representative image
കോട്ടയം:എംജി സർവകലാശാല ക്യാംപസിലെ പഠന വകുപ്പുകൾ 30 വരെ അടച്ചു. പനി പടരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ എംജി സർവകലാശാല ക്യാംപസിലെ പഠന വകുപ്പുകൾ 30 വരെ അടച്ചു.
ഹോസ്റ്റലുകളിൽ പനി പടരുന്നതു കണ്ടെത്തിയതോടെയാണു മുൻകരുതൽ എന്ന നിലയിൽ ഹോസ്റ്റലുകൾ അടച്ചത്. 30 വരെ ഓൺലൈനായി ക്ലാസുകൾ നടക്കും.
റെഗുലർ ക്ലാസുകൾ ഒക്ടോബർ മൂന്നിനേ ഇനി ആരംഭിക്കൂ. സർവകലാശാലയുടെ പ്രധാന ക്യാംപസിനു പുറത്തു പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ലീഗൽ തോട്ട് വകുപ്പിലെ ക്ലാസുകൾ സാധാരണ രീതിയിൽ തുടരും. സർവകലാശാലയുടെ ഓഫിസ് പ്രവർത്തനങ്ങളിൽ മാറ്റമില്ല.