Hot Posts

6/recent/ticker-posts

ജീവനക്കാരുടെ രക്തദാനത്തിലൂടെ ഫെഡറൽ ബാങ്ക് ഫൗണ്ടർഡേ ആഘോഷം



പാലാ: ഫെഡറൽ ബാങ്കിന്റെ ഫൗണ്ടർ ഹോർമിസ് കെ പിയുടെ 106 ആം ജന്മവാർഷികത്തോട് അനുബന്ധിച്ചു  ഫെഡറൽ ബാങ്കിന്റെയും പാലാ ബ്ലഡ്‌ ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി. ഫെഡറൽ ബാങ്കിന്റെ പാലാ റീജിയണിലെ അൻപതോളം ജീവനക്കാർ രക്‌തദാനത്തിൽ പങ്കാളികളായി.


പാലാ ശാഖ മാനേജർ  ആൽവിൻ സെബാസ്റ്റ്യൻ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഫെഡറൽ ബാങ്കിന്റെ പാലാ റീജിയണൽ ഹെഡ് ആൻഡ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്‌  ജയമോൾ പിജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 


പാലാ ബ്ലഡ്‌ ഫോറം  ജനറൽ കൺവീനർ  ഷിബു തെക്കേമറ്റം മുഖ്യപ്രഭാഷണം നടത്തി. കൊട്ടാരമറ്റം ശാഖ മാനേജർ അൽഫോൻസ് ടോം തോമസ്, രാമപുരം ശാഖ മാനേജർ അതുൽ ആഗ്സ്റ്റിൻ, കുറവിലങ്ങാട് ശാഖ മാനേജർ സുവൽസ് എസ്, മണിമല ശാഖ മാനേജർ അർജുൻ ജോസ് തുടങ്ങിയവർ സംസാരിച്ചു. 



ലയൺസ് - എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്ക് കോട്ടയം ആണ് ക്യാമ്പ് നയിച്ചത്.





Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു