Hot Posts

6/recent/ticker-posts

സ്വകാര്യ ബസുകളുടെ കാലാവധി ഇനി 22 വർഷം


representative image

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനുപിന്നാലെ സംസ്ഥാനത്ത് സ്വകാര്യബസുകളുടെ ഉപയോഗ കാലാവധി 22 വര്‍ഷമായി നീട്ടി. സ്വകാര്യബസ്സുടമകള്‍ നല്‍കിയ നിവേദനം പരിഗണിച്ചുകൊണ്ട് മന്ത്രി ആന്റണി രാജുവാണ് ഇളവുനല്‍കിയത്.


പരിസരമലിനീകരണത്തോത് കൂടിയ ഭാരത് സ്റ്റേജ് രണ്ട്, മൂന്ന് വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ക്കാണ് മന്ത്രി ഇടപെട്ട് ഇളവുനല്‍കിയത്. യാത്രാസുരക്ഷിതത്വത്തെ ഇത് ബാധിക്കുമെന്ന് ആശങ്കയുണ്ട്. ബസുകളുടെ ഉപയോഗ കാലാവധി 15 വര്‍ഷമായി ആദ്യം നിജപ്പെടുത്തിയത് കേരളമാണ്.



ഇതിനെതിരേ ബസ്സുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും യാത്രക്കാരുടെ സുരക്ഷയെക്കരുതി സര്‍ക്കാര്‍ എടുത്ത തീരുമാനം സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് കേന്ദ്രം വാഹനങ്ങളുടെ ഉപയോഗ കാലാവധി 15 വര്‍ഷമായി കുറച്ചത്.



എന്നാല്‍, പിന്നീട് സംസ്ഥാനം സ്വകാര്യബസ്സുടമകളുടെ നിവേദനം പരിഗണിച്ചുകൊണ്ട് 15-ല്‍നിന്ന് 20 വര്‍ഷമായും, ഇപ്പോള്‍ 22 വര്‍ഷമായും ഉയര്‍ത്തുകയായിരുന്നു. കോവിഡ് കാരണം ബസ്സുടമകള്‍ക്ക് നഷ്ടമായ രണ്ടുവര്‍ഷം നീട്ടിക്കൊടുക്കുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും