Hot Posts

6/recent/ticker-posts

സ്വച്ഛതാ ഹി സേവ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു



പാലാ സെന്റ് തോമസ് കോളേജിന്റേയും പാലാ മുൻസിപ്പാലിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സ്വച്ചതാ ദിവസ് ശുചീകരണം  സംഘടിപ്പിച്ചു. 


കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമുള്ള സ്വച്ഛതാ ഹി സേവ ഒരു ദിവസം ഒരു മണിക്കൂർ (एक तारीख एक घंटा) എന്ന  ക്യാമ്പയി‍ന്റെ ഭാഗമായി എൻ.സി.സി കരസേന, നാവിക വിഭാഗം, എൻ. എസ്. എസ്, പാലാ മുനിസിപ്പാലിറ്റി എന്നിവർ സംയുക്തമായി സെന്റ് തോമസ് കോളേജ് മുതൽ കൊട്ടാരമറ്റം വരെയുള്ള വഴിയോരങ്ങളും ബസ് സ്റ്റോപ്പുകളും വൃത്തിയാക്കി.  


ശുചീകരണ യജ്ഞ പ്രവർത്തനങ്ങൾ ചെയർപേഴ്സൺ ജോസിൻ ബിനോ, ഉത്ഘാടനം ചെയ്തു. എന്റെ കുടുംബം, എന്റെ പ്രദേശം, എന്റെ ഗ്രാമം, എന്റെ ജോലി സ്ഥലം വൃത്തിയായി സൂക്ഷി ക്കേണ്ടത് നാം ഓരോരു ത്തരുടേയും കടമയാണന്ന് ഓർമ്മിപ്പിച്ചു.  



കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. ജെയിംസ് ജോണിന്റെ നേതൃത്വത്തിൽ'മാലിന്യ മുക്ത ഭാരതം' എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള പ്രതിജ്ഞ വിദ്യാർത്ഥികളും അദ്ധ്യാപകരും ഏറ്റുചൊല്ലി. 




കോളേജ് വൈസ് -പ്രിൻസിപ്പൽ ഡോ. ഡേവിസ് സേവിയർ, കോളേജ് ബർസാർ റവ.ഫാ മാത്യൂ ആലപ്പാട്ട് മേടയിൽ, കൗൺസിലർ ജിമ്മി ജോസഫ്, എൻ.സി.സി. ആർമി എ. എൻ.ഒ. ലെഫ്റ്റനന്റ് ടോജോ ജോസഫ്, എൻ.സി. സി.നേവൽ വിഭാഗം എ.എൻ.ഒ  സബ്. ലെഫ്റ്റനന്റ് ഡോ. അനീഷ്‌ സിറിയക്,  എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. ജയേഷ് ആന്റണി, പ്രൊഫ. റോബേർസ് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  

പൊതു നൻമയെ മുൻ നിർത്തി പ്രതികൂലമായ കാലവസ്ഥയിലും അവധി ദിവസത്തിലും സ്വയം സന്നദ്ധരായി മുന്നോട്ട് വന്ന എൻ സി സി. ആർമി, നേവൽ വിഭാഗം കേഡറ്റ്സ്, എൻ.എസ്.എസ് വേളണ്ടിയർമാർ അടക്കം 100 -ൽ അധികം വിദ്യാർത്ഥികളെ പ്രിൻസിപ്പൽ പ്രൊഫ.ഡോ. ജെയിംസ് ജോൺ, പാലാ മുൻസിപ്പാലിറ്റി ചെയർ പേഴ്സൻ ജോസിൻ ബിനോ അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു