Hot Posts

6/recent/ticker-posts

കാർഗിൽ വിജയദിവസ രജതജൂബിലിയും ബോധവൽക്കരണദിവസവും കോട്ടയത്ത് നടന്നു

കോട്ടയം: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയദിവസ രജതജൂബിലിയും വിമുക്തഭട ബോധവൽക്കരണ ദിവസവും സംഘടിപ്പിച്ചു. കളക്‌ട്രേറ്റ് അങ്കണത്തിലെ യുദ്ധസ്മാരകത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പുഷ്പചക്രം അർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾക്കു തുടക്കം കുറിച്ചത്.  


എൻ.സി.സി. 16 കേരള ബറ്റാലിയൻ അഡ്്മിനിസ്‌ട്രേറ്റീവ് ഓഫീസർ മേജർ പി.കെ. ജോസഫ്, ഡി.സി.ആർ.ബി. ഡിവൈ.എസ്.പി: പി. ജ്യോതികുമാർ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഷീബാ രവി എന്നിവരും യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.
തുടർന്ന് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാൾ വിപഞ്ചികയിൽ നടന്ന വിമുക്തഭട ബോധവൽക്കരണ സെമിനാർ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായ്ക് പ്രദീപ്കുമാറിന്റെ മാതാവ് സരളദേവി, ലാൻസ് നായിക് കെ.സി. സെബാസ്റ്റിയന്റെ ഭാര്യ ആനി സെബാസ്റ്റിയൻ എന്നിവരെ ജില്ലാ കളക്ടർ ചടങ്ങിൽ ആദരിച്ചു. 
കേണൽ ജഗ്്ജീവ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഷീബാ രവി, ജില്ലാ സൈനിക ബോർഡ് വൈസ്് പ്രസിഡന്റ് ഷാജി പ്ലാത്തോട്ടം, ജില്ലാ സൈനികക്ഷേമ ഓഫീസ് ഹെഡ് ക്ലർക്ക് ജോജൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. തുടർന്നു ക്ഷേമപ്രവർത്തനങ്ങൾ, സാമ്പത്തിക സഹായം, പെൻഷൻ പാർട്ട്് 2 ഓർഡറിലെ സംശയനിവാരണം തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടന്നു.
Reactions

MORE STORIES

അപേക്ഷ ക്ഷണിക്കുന്നു
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം
പാലാ നഗരസഭയിൽ മിനി എസി ഹാളും ടൊയ്‌ലറ്റ് ബ്ലോക്കും തുറന്നു