തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ കഴിഞ്ഞ അദ്ധ്യയന വർഷം SSLC,CBSE, ICSE ,+2 പബ്ലിക് പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം കൈവരിച്ച തീക്കോയി സെന്റ് മേരീസ് HSS, വെള്ളികുളം സെന്റ് ആന്റണിസ് ഹൈസ്കൂൾ, തീക്കോയി ഗവ ടെക്നിക്കൽ ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളെയും വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും അനുമോദിക്കുന്നതിനു വേണ്ടി പ്രതിഭാസംഗമം 2024 ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു.

വയനാട്ടിൽ ഉരുൾപൊട്ടൽ പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷമാണ് യോഗനടപടികൾ ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഭാസംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
നൂറു ശതമാനം നേടിയ സ്കൂളുകൾക്കും, SSLC, +2 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവർക്കും ഗ്രാമപഞ്ചായത്തിന്റെ ഉപഹാരങ്ങൾ ജനപ്രതിനിധികൾ നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ്, പഞ്ചായത്ത് മെമ്പർമാരായ ഓമന ഗോപാലൻ, കെ കെ കുഞ്ഞുമോൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സിസ്റ്റർ ജെസ്സിൻ മരിയ ( പ്രിൻസിപ്പൽ സെന്റ് മേരീസ് HSS തീക്കോയി ), ജോണിക്കുട്ടി എബ്രഹാം (ഹെഡ്മാസ്റ്റർ, സെന്റ് മേരീസ് hss തീക്കോയി),
ജോ സെബാസ്റ്റ്യൻ (ഹെഡ് മാസ്റ്റർ സെന്റ് ആന്റണിസ് hs വെള്ളികുളം ), ദാമോധരൻ കെ (സൂപ്രണ്ട്, ഗവ THSS തീക്കോയി) മെമ്പർമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസ്കുട്ടി, സിറിൾ റോയി, മാളു ബി മുരുകൻ, കവിത രാജു, രതീഷ് പി എസ്, നജീമ പരികൊച്ച്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ, CDS ചെയർപേഴ്സൺ ഷേർലി ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.

.jpeg)



.jpeg)
