Hot Posts

6/recent/ticker-posts

കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് അന്തരിച്ചു

കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് അന്തരിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് കോട്ടയം മാർക്കറ്റിൽ വച്ച് കുഴഞ്ഞു വീണായിരുന്നു അന്ത്യം. കെ എസ് യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ്  ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 


കോട്ടയം ബസേലിസ് കോളേജിലെ കോളേജ് യൂണിയൻ മുൻ ചെയർമാനായിരുന്നു. കുറുവിലങ്ങാട് പാലയ്ക്കലോടി വീട്ടിൽ പി വി ജോർജിന്റെയും, കുട്ടിയമ്മയുടെയും മകനാണ്. പരിപ്പ് കണ്ടമുണ്ടാരി പുത്തൻപുരയിൽ കവിത എലിസബത്ത് കുര്യനാണ് ഭാര്യ, മക്കൾ: ലെന, ഇവാന, ജുവാൻ ( ലൂർദ് പബ്ലിക് സ്കൂൾ കോട്ടയം), സഹോദരി: ജോയിസ് വിൻസെന്റ്, ഒറ്റകണ്ടതിൽ, കുറവിലങ്ങാട്.
മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാളെ (ശനി) ഉച്ചകഴിഞ്ഞ് 2ന് കാരിത്താസ് ആശുപത്രിയിൽ നിന്നും മൃതദേഹം ഡിസിസി ഓഫീസിൽ എത്തിക്കും. 2.30 പിഎം മുതൽ 4പിഎം വരെ കോട്ടയം ഡിസിസി ഓഫീസിൽ പൊതുദർശനം. തുടർന്ന് 5 മണിക്ക് കുറവിലങ്ങാട് തോട്ടുവാ ജംഗ്ഷനിലെ കുടുംബവീട്ടിൽ കൊണ്ടുവരും.
സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചയ്ക്ക് 11.30ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് 12.30 പിഎം ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ പിൽഗ്രിം ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടക്കും.
Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു