Hot Posts

6/recent/ticker-posts

NASA സ്പേസ് ആപ് ചലഞ്ച് 'ഹാക്കത്തോൺ 2024' വിസാറ്റിൽ

ഇലഞ്ഞി: NASA എല്ലാവർഷവും ലോക വ്യാപകമായി നടത്തുന്ന സ്പേസ് ആപ് ചലഞ്ച് ഹാക്കത്തോൺ ഈ വർഷം ഇലഞ്ഞി വിസാറ്റ് എബിനീയറിംഗ് കോളേജിൽവച്ച് ഒക്ടോബർ 5,6 തിയതികളിൽ നടത്തും. വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർത്ഥിയായ അമൽ സുരേഷിനെ നാസയുടെ ഇന്റർനാഷണൽ സ്പേസ് ആപ് ചലഞ്ച് 2024 ന്റെ ലോക്കൽ ലീഡായി തിരഞ്ഞെടുത്തതിനെ തുടർന്നാണ് ഈ അവസരം കോളേജിന് ലഭിച്ചത്.


നാസ നൽകുന്ന വെല്ലുവിളികൾക്ക് ലോക വ്യാപകമായി വിവിധ ടീമുകളിൽ നിന്ന് ഏറ്റവും ഫല പ്രദമായ പരിഹാരങ്ങൾ കണ്ടെത്തുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. രണ്ടു മുതൽ ആറുവരെ അംഗങ്ങളുള്ള ടീമുകൾക്ക് പ്രായദേദമെന്യ ഹാക്കത്തോണിൽ പങ്കെടുക്കാം.
സ്കൂൾ, കോളേജ് വിദ്യാർത്ഥികളേയും താൽപ്പര്യമുള്ള മറ്റ് ടീമുകളേയും പ്രായഭേദമന്യേ പങ്കാളികളാക്കിക്കൊണ്ട് ഹാക്കത്തോൺ സംഘടിപ്പിക്കുകയാണ് വിസാറ്റിന്റെ ലക്ഷ്യം. ഇതിനായുള്ള ബൂട്ട് ക്യാബുകൾ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടർച്ചയായി സംഘടിപ്പിക്കും.
ഹാക്കത്തോണിൽ വിജയികളാകുന്ന ടീമുകൾക്ക് നാസ സന്ദർശിക്കാനുള്ള അവസരവും നിരവധി വിലപിടിച്ച സമ്മാനങ്ങളും ലഭിക്കും. പങ്കെടുക്കുന്ന എല്ലാ സംഗങ്ങൾക്കും നാസയുടെ സർട്ടിഫിക്കറ്റുകൾ നൽകും. ഉന്നത പഠനത്തിനും ഉയർന്ന ജോലികൾക്കുമുള്ള അവസരങ്ങളും ഇതികൂടാതെ ലഭ്യമാകും. ഹാക്കത്തോൺ മത്സരങ്ങളിലേയ്ക്കുള്ള രജിസ്ട്രേഷൻ തികച്ചും സൗജന്യമായിരിക്കും. നാസ ലോക്കൽ ലീഡ് - അമൽ സുരേഷ്: 9207233587 


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു