മഞ്ഞപ്ര: ക്വിറ്റ് ഇന്ത്യ ദിനത്തിൽ സ്വാതന്ത്ര്യ സമര സേനാനി മഞ്ഞപ്ര മേരിഗിരി ഒഴുപ്പിള്ളി മേക്കാടൻ പൗലോയെ ഇന്ദിര ഗാന്ധി കൾചറൽ ഫോറം, യൂത്ത് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം എന്നി കമ്മിറ്റികളുടെ നേതൃത്വത്തിൽ ആദരിച്ചു.

സ്വാതന്ത്ര്യ സമര സേനാനിയുടെ വസതിയിൽ എത്തി അദ്ധേഹത്തെ പൊന്നാട അണിയിച്ചും മെമോൻ്റോ നൽകിയുമാണ് ആദരവ് അറിയിച്ചത്. ഫോറം ഭാരവാഹിയും മുതിർന്ന കോൺഗ്രസ് അംഗവുമായ കെ. സോമശേഖരൻ പിള്ള ത്രിവർണ്ണ ഷാൾ അണിയിച്ച് ആദരിച്ചു.

.jpeg)


