Hot Posts

6/recent/ticker-posts

പാലായിൽ സുസ്ഥിര വ്യവസായപാർക്കുകൾ: സെമിനാർ 17 ന്

പാലാ: എഞ്ചിനീയേഴ്സ് ഫോറം പാലാ, പാലാ മാനേജ്മെൻ്റ് അസോസിയേഷൻ, റോട്ടറി ക്ലബ് ഓഫ് പാലാ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലായെ ഒരു വ്യവസായ കേന്ദ്രമാക്കുവാനുള്ള സാധ്യതകളെക്കുറിച്ച് ആരായുവാനും പഠിക്കുവാനും പദ്ധതികൾ ആസൂത്രണം ചെയ്യുവാനുമായി ഒരു സെമിനാർ ആഗസ്റ്റ് 17-ാം തീയതി ശനിയാഴ്ച രാവിലെ 9.15 മുതൽ 12.45 വരെ അരുണാപുരം അൽഫോൻഷ്യൻ പാസ്റ്ററൽ സെൻ്ററിൽ വെച്ച് സംഘടിപ്പിക്കുന്നു. 


രാജ്യത്തിൻ്റെ വിവിധരംഗങ്ങളിൽ നിർണ്ണായക സംഭാവനകൾ അർപ്പിച്ച നിരവധി വ്യക്തിത്വങ്ങൾക്ക് ജന്മം നൽകിയ ഈ പ്രദേശം വ്യവസായസംരംഭങ്ങളുടെ അഭാവത്താൽ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ട്. അഭ്യസ്തവിദ്യരുടെയും പരിശ്രമശാലികളുടെയും നാടായ ഈ ജില്ലയിൽ നിന്നുമുള്ള വിദേശകുടിയേറ്റം അവസാനിപ്പിക്കുവാനും പ്രതിഭയുള്ള അനേകരെ നൂതന സംരംഭങ്ങൾ വഴി ഇവിടെ നിലനിർത്തുവാനും ഉദ്ദേശിച്ചാണ് സുസ്ഥിരവ്യവസായ പാർക്കുകൾ ആരംഭിക്കുന്നത്. 
തികച്ചും പരിസ്ഥിതി സൗഹാർദ്ദപരമായും നമ്മുടെ പ്രദേശത്തിൻ്റെ വികസന സാധ്യതകൾ മുന്നിൽക്കണ്ടുമുള്ള പദ്ധതികൾക്കായിരിക്കും പ്രാമുഖ്യം നൽകുന്നത്. പദ്ധതിയുമായി സഹകരിക്കുവാൻ താല്പര്യമുള്ള ഏതു വ്യക്തിക്കും സെമിനാറിൽ സംബന്ധിക്കുവാൻ സാധിക്കും. താല്പര്യമുള്ളവർ sipmt.efpala.org എന്ന വെബ് പേജിലോ sipmtpala@gmail.com എന്ന വിലാസത്തിലോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു