Hot Posts

6/recent/ticker-posts

വീണ്ടും സ്വന്തം കൈയ്യിൽ നിന്നും പണം മുടക്കി പാലാ ബസ് സ്റ്റാൻഡിലെ അപകടക്കുഴികളടച്ച് മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ

പാലാ: പാലാ ടൗൺ ബസ്സ്റ്റാൻഡിലെ കുഴികൾ ചെയർമാൻ ഷാജു വി തുരുത്തന്റെ നേതൃത്വത്തിൽ പാറ മക്ക് കൊണ്ട് അടച്ചു ഗതാഗത യോഗ്യമാക്കി. നഗരത്തിൽ നിന്നും റിവർവ്യൂ റോഡിലേക്ക് പ്രവേശിക്കുന്ന ഉപറോഡിലെ ഗ്രില്ല് ദ്രവിച്ചതിനെ തുടർന്ന് ഒരു വിദ്യാർത്ഥി വീണ് ഗുരുതരമായി പരിക്ക് പറ്റിയ വാർത്ത അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന പി.ഡബ്ളിയു ഡി യുടെ നിലപാടിൽ പ്രതിഷേധിച്ച് സ്വന്തം പണം മുടക്കി ഗ്രില്ല് പുന:സ്ഥാപിച്ച പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ വീണ്ടും കൈയ്യിൽ നിന്നും പണം മുടക്കിയാണ് ബസ് സ്റ്റാൻഡിലെ കുഴികളടച്ചത്.



പാലാ ടൗൺ ബസ് സ്റ്റാൻഡിൽ കുഴികൾ രൂപപ്പെട്ടിട്ട് നാളുകളായി. വാഹനങ്ങൾ കുഴിയിലിറക്കി നിരങ്ങി കയറി പോവുകയായിരുന്നു. ഇതിനിടയിൽ യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറി ക്കുന്നതും പതിവായിരുന്നു. അധികൃതർ പതിവ് മൗനം തുടർന്നപ്പോൾ ഷാജു തുരുത്തൻ സ്വന്തം നിലയിൽ കുഴി അടയ്ക്കാൻ തീരുമാനിച്ചു.
പാറമക്ക് ടിപ്പറിൽ കൊണ്ട് വന്ന് നിറയ്ക്കുകയാണുണ്ടായത്. അഗാധ ഗർത്തങ്ങൾ നിമിഷ നേരം കൊണ്ട് ഗതാഗത യോഗ്യമായി.ചെയർമാൻ ഷാജു തുരുത്തൻ്റെ നടപടികൾക്ക് പിന്തുണയുമായി പ്രതിപക്ഷ കൗൺസിലർമാരുമെത്തിയിരുന്നു. സതീഷ് ചൊള്ളാനി, ആനി ബിജോയി, ലിസിക്കുട്ടി മാത്യു എന്നിവർ നേരത്തെ എത്തി.


കൗൺസിലർമാരായ സാവിയോ കാവുകാട്ട്, ബൈജു കൊല്ലമ്പറമ്പിൽ, ബിജി ജോജോ, ജോസുകുട്ടി പൂവേലിൽ, സാബു കാരക്കൽ, കെ.വി അനൂപ്, എസ് സാജൻ, അനീഷ് കെ ടി, മാത്തച്ചൻ കുന്നേപ്പറമ്പിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.


Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും