Hot Posts

6/recent/ticker-posts

കൊഴുവനാൽ പഞ്ചായത്തിൽ മരിയസദനത്തിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

പാലാ: മാനസിക വെല്ലുവിളികൾ നേരിടുന്നവരും അനാഥരുമായ ഒട്ടനവധി ആളുകൾ താമസിച്ചുവരുന്ന പാലാ മരിയസദനം ഇപ്പോൾ ആളുകളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് മൂലം സാമ്പത്തികവും, സ്ഥലപരിമിതി മൂലമുള്ള പ്രശ്നങ്ങൾളും നേരിട്ടുകൊണ്ടിരിക്കുകയാണ്. മരിയസദനത്തിന് ഒരു കൈത്താങ്ങാവാൻ കൊഴുവനാൽ പഞ്ചായത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ മുഖ്യ അതിഥിയായി. ഷിബു തെക്കേമറ്റം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജെസ്സി ജോർജ്, ജോസി ജോസഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി മെമ്പർമാരായ നിമ്മി ട്വിൻകിൾ രാജ്, സ്മിത വിനോദ്, ആനി കുര്യൻ, ഗോപി കെ ആർ, പി സി ജോസഫ്, മെർലി ജെയിംസ് എന്നിവർ എന്നിവരും സിഡിഎസ് അംഗങ്ങളും മറ്റു ആളുകളും പങ്കെടുത്തു.  


മരിയ സദനത്തിനായി ഒക്ടോബർ 10ന് അല്ലെങ്കിൽ 13 നടത്തുന്ന ധനസമാഹരണ യജ്ഞത്തിൽ കൊഴുവനാൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും വാർഡ് മെമ്പർമാരുടെയും മറ്റു ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് ജില്ലാ പഞ്ചായത്ത് അംഗം ജോസ് മുണ്ടക്കൽ അറിയിച്ചു. 
കൊഴുവനാൽ പഞ്ചായത്തിൽ നിന്ന് മാത്രം 15ലധികം ആളുകൾ മരിയസദനത്തിൽ വസിക്കുന്നുണ്ടെന്നും ഇങ്ങനെയുള്ള സ്ഥാപനങ്ങൾക്ക് കൈത്താങ്ങ് ആകണം എന്നും യോഗം അഭിപ്രായപ്പെട്ടു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ