Hot Posts

6/recent/ticker-posts

കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈസ്കൂളിലെ ആനുവൽ സ്പോർട്സ് മീറ്റിൽ മുഖ്യ അതിഥിയായെത്തി സജി പാലാ

കുറുമണ്ണ്: മുൻ എസ്. പി. ജി. കമാണ്ടോയും മുൻ പ്രധാന മന്ത്രി വാജ്പേയി, രാഹുൽ ഗാന്ധി തുടങ്ങിയവരുടെ സുരക്ഷ ടീം അംഗവും, പ്രമുഖ യൂട്യൂബറുമായ സജി പാലാ മുഖ്യ അതിഥിയായെത്തിയ ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ ബിജോയ്‌ ആധ്യക്ഷത വഹിച്ചു. രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാഥിതി സജി പാലാ 2024 - 25 അധ്യയന വർഷത്തിലെ ആനുവൽ സ്പോർട്സ് മീറ്റ് ഔദോഗികമായി ഉദ്ഘാടനം ചെയ്തു. 
ശക്തമായ മനസ്സും ശരീരവും വളർത്തിയെടുക്കാൻ സ്പോർട്സ് സഹായിക്കുമെന്നും അതിന് നല്ലൊരു അവസരമാണ് സ്കൂൾ ഒരുക്കിയിരിക്കുന്നതെന്നും, കുട്ടികളെ ഇതിനായി ഒരുക്കിയ അധ്യാപകരെ അഭിനന്ദിക്കുന്നുവെന്നും, ജയിക്കുമോ ഇല്ലയോ എന്ന് നോക്കാതെ എല്ലാവരും എല്ലാറ്റിലും പങ്കെടുക്കുക എന്നതാണ് പ്രധാനം, അതുകൊണ്ട് എല്ലാവരും മത്സരങ്ങളിൽ പങ്കെടുക്കണമെന്ന് സജി പാലാ, കുട്ടികളോട്  പറഞ്ഞു.
പാലാ സജി തെളിയിച്ചു കൊടുത്ത ദീപ ശിഖ സ്കൂൾ ലീഡർ അക്ഷയ് വി എസ് ഏറ്റുവാങ്ങി. ഹൗസ് ക്യാപ്റ്റൻമാർ, യോഗാ സ്റ്റേറ്റ് പാർട്ടിസിപ്പൻ്റ്സ് റ്റിൻ്റോ തങ്കച്ചൻ, നവീൻ മനോജ്, ഡോൺ ജിറ്റോ, സ്കൂൾ സ്പോർട്സ് ലീഡർ അനന്ദു സുരേഷ് എന്നിവർ ടോർച്ച് ബെയറിംഗ്ൽ പങ്കെടുത്തു.
പി ടി എ പ്രസിഡൻ്റ് സുബി ഓടയ്ക്കൽ കൃതജ്ഞത അറിയിച്ചു. സ്കൂളിലെ കായിക അധ്യാപിക ഷെറിൻ ഷാജൻ ഉദ്ഘാടന സമ്മേളനം, കായിക മത്സര നടത്തിപ്പ് എന്നിവയ്ക്ക് നേതൃത്വം നൽകി.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി