പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം
കടനാട് ഗ്രാമപഞ്ചായത്തും പിഎച്ച്‌സിയും സംയുക്തമായി നടപ്പിലാക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെയും കേരളോത്സവത്തിന്റെയും ഉദ്ഘാടനം നാളെ രാവിലെ 9.30 നു പഞ്ചായത്ത് കോമ്പൗണ്ടില്‍ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ട്രീസമ്മ തോമസ് അധ്യക്ഷത വഹിക്കും.
കേരളോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായരും പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സജിമോന്‍ മഞ്ഞക്കടമ്പിലും നിര്‍വഹിക്കും. മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയിംസ് ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബേബി ഉറുമ്പുകാട്ട്, പൗളിറ്റ് തങ്കച്ചന്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.