Hot Posts

6/recent/ticker-posts

കാനാട്ടുപാറ, മുണ്ടാങ്കല്‍ നിവാസികള്‍ സഹായാഭ്യര്‍ഥനയുമായി ജനങ്ങളിലേക്ക്,
ഈച്ച, കൊതുക്, മറ്റു ക്ഷുദ്രജീവികള്‍ എന്നിവയുടെ അസഹനീയമായ ശല്യത്താല്‍ പൊറുതിമുട്ടിയ കാനാട്ടുപാറ, മുണ്ടാങ്കല്‍ നിവാസികള്‍ സഹായാഭ്യര്‍ഥനയുമായി ജനങ്ങളിലേക്ക്. പാലാ ടൗണിലെ കടകമ്പോളങ്ങളിലും സ്ഥാപനങ്ങളിലുമാണ് സ്ത്രീകളടക്കമുള്ള പ്രദേശവാസികള്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ സഹായാഭ്യര്‍ഥനയുമായി എത്തിയത്. നഗരസഭയിലെ എല്ലാ വീടുകളിലും സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള കത്ത് എത്തിക്കുന്നതിനും തീരുമാനമുണ്ട്.വീടുകളില്‍ സംസ്‌കരിച്ചുകൊണ്ടിരുന്ന മാലിന്യങ്ങള്‍ മുഴുവന്‍ മുനിസിപ്പല്‍ അധികൃതര്‍ നിര്‍ബന്ധപൂര്‍വം ഓട്ടോറിക്ഷകളില്‍ ശേഖരിച്ച് ഡമ്പിംഗ് ഗ്രൗണ്ടില്‍ നിക്ഷേപിക്കുന്നതു വഴി തങ്ങളുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണെന്നും അതിനാല്‍ ഓട്ടോറിക്ഷകളില്‍ മാലിന്യം കൊടുത്തയയ്ക്കാതെ തങ്ങളോടു കരുണ കാണിക്കണമെന്ന അഭ്യര്‍ഥനയുമായാണ് ഇവര്‍ എത്തിയത്. മുണ്ടാങ്കല്‍ സ്‌കൂളിലും പള്ളിയിലും പരിസരപ്രദേശങ്ങളിലെ വീടുകളിലും ഈച്ചശല്യം അതിരൂക്ഷമായിരിക്കുന്നതിനാല്‍ ജീവിതം തന്നെ കഷ്ടത്തിലായിരിക്കുകയാണ്. ഡമ്പിംഗ് ഗ്രൗണ്ടിനു സമീപം താമസിച്ചിരുന്ന സജിത് എന്ന ചെറുപ്പക്കാരന്‍ മെനഞ്ചൈറ്റിസ് രോഗം ബാധിച്ച് അടുത്ത നാളില്‍ മരിക്കാനിടയായത് ആശങ്കയുളവാക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം