ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ മാത്രം 4,,462 പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തത്. 1,00,161 പേര്‍ക്ക് ഇതുവരെ സ്ഥിരീകരിച്ചു. മരണം 3,144 ആയി.
രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 35,000 കടന്നു. തിങ്കളാഴ്ച മാത്രം 51 പേര്‍ രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണ സംഖ്യ 1,249 ആയി ഉയര്‍ന്നു. മുംബൈയില്‍ മാത്രം 21,335 രോഗികളാണുള്ളത്. തിങ്കളാഴ്ച മാത്രം 1,185 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. 757 പേര്‍ ഇവിടെ മരിച്ചു.
ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 10,000 കടന്നു. 10,054 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 168 പേര്‍ ഇവിടെ മരിച്ചു. തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 11,760 ആയി. 81 പേര്‍ മരിച്ചു.
ഗുജറാത്തില്‍ രോഗികളുടെ എണ്ണം 11,746 ആയി. 694 പേരാണ് ഇവിടെ രോഗം ബാധിച്ചു മരിച്ചത്.
