ഫേസ്ബുക്ക്, മെസ്സെഞ്ചർ, വാട്സാപ്പ് എന്നിവ ഇപ്പോൾ തന്നെ ഫേസ്ബുക്ക് കമ്പനിയുടെ സേവനം ഉപയോഗിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിന്റെ ഭാഗമായി ജിഫി പ്രവർത്തിക്കുന്നതോടൊപ്പം ജിഫിയുടെ കീഴിലുള്ള ജിഫ് സന്ദേശങ്ങളുടെ വലിയൊരു ശേഖരം ഫേസ്ബുക്ക് ആപ്പുകളിലും കൂട്ടിയിണക്കും. ജിഫിയിലേക്കുള്ള 50 ശതമാനം ട്രാഫിക്കും വരുന്നത് തങ്ങളുടെ ആപ്പുകളായ ഇൻസ്റ്റഗ്രാം, മെസ്സെഞ്ചർ, fb ആപ്പ്, വാട്സാപ്പ് എന്നിവയിലൂടെ ആണെന്ന് ഫേസ്ബുക്ക് പറയുന്നു.
ജിഫിയുടെ സാങ്കേതിക വികസനങ്ങളിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഗ്രാഫിക്സ് ഇന്റർചേഞ്ച് ഫോർമാറ്റ് എന്ന ജിഫ് സന്ദേശ വെബ്സൈറ്റാണ് ജിഫി. ജിഫ് സന്ദേശങ്ങളെ കൂട്ടി കലർത്താനുള്ള സംവിധാനവും ഈ വെബ്സൈറ്റിലുണ്ട്.
2013ൽ ആണ് ജിഫിയുടെ തുടക്കം. അലക്സ് ചങ്ങും ജോസ് കോക്കുമാണ് സ്ഥാപകർ. ജിഫ് സന്ദേശങ്ങൾ തിരയുന്നതിനുള്ള ലളിതമായ സംവിധാനമായിട്ടാണ് ഇത് ആരംഭിച്ചത്. അതേ വർഷം തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെക്കാനുള്ള സൗകര്യമൊരുക്കി. പിന്നെ ട്വിറ്ററിലും ഇത് ലഭ്യമാക്കി.
ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്ന ജിഫിയുടെ സേവനങ്ങൾ അതേ രീതിയിൽ തന്നെ തുടരുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.
We’re so excited to share some news – GIPHY has been acquired by @Facebook and is joining the @Instagram team! 🎉— GIPHY (@GIPHY) May 15, 2020
Read more here: https://t.co/U6AYQ16cEQ pic.twitter.com/ATjEY1VK3K
