Hot Posts

6/recent/ticker-posts

ലോക്ക്ഡൗണ്‍ ഫോട്ടോഷൂട്ടുമായി ഷാരൂഖാന്റെ മകള്‍ !!! ചിത്രം പകര്‍ത്തിയത് അമ്മ


ലോക്ഡൗണ്‍ ആയതോടെ താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ്. ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമായി താരങ്ങളെല്ലാം എല്ലാം തിരക്കിലാണിപ്പോള്‍. ഇപ്പോഴിതാ ബോളിവുഡ് താരം ഷാരൂഖാന്റെ മകള്‍ സുഹാന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്.



പ്രൊഫഷണല്‍ ടൈപ്പ് ഉള്ള ഫോട്ടോസ് കണ്ടാല്‍ അതിന് പിന്നില്‍ ഏതെങ്കിലും ഒരു പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആണ് എന്ന് എല്ലാവരും തെറ്റിദ്ധരിക്കാറുണ്ട് പക്ഷേ ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത് സുഹാനയുടെ അമ്മ ഗൗരി ഖാന്‍ ആണ്.  സുഹൃത്തുക്കള്‍ക്കൊപ്പം രുചികള്‍ തേടിയുള്ള റസ്റ്റോറന്റ് യാത്രകളും മുന്‍പു നടത്തിയ യാത്രകളുടെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.


ഷാരൂഖ് നായകനായ സീറോയില്‍ സുഹാന അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ ഉപരി പഠനത്തിന് പഠിക്കുകയാണ് സുഹാന. 2019ല്‍  ഒരു ഷോര്‍ട്ട് ഫിലിമിലൂടെ അഭിനയ രംഗത്തും താരം അരങ്ങേറ്റം കുറിച്ചിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം പെട്ടെന്ന് വൈറല്‍ ആകാറുണ്ട്.
ഗ്ലാമര്‍  ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. പുതിയ ചിത്രങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ആണ് ആരാധകര്‍ ഇപ്പോള്‍ നല്‍കുന്നത്. സിനിമയിലേക്കുള്ള വരവ് ഇനി എന്നാണ് എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

BM TV Live
Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു