Hot Posts

6/recent/ticker-posts

ഇതെന്താ കാട്ടുവാസിയെ പോലെയുണ്ടല്ലോ !!! വിമര്‍ശകന് മറുപടിയുമായി റീമ കല്ലിങ്കല്‍



റിയാലിറ്റി ഷോയിലൂടെയും മോഡലിങ്ങിലൂടെയും മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് റിമ കല്ലിങ്കല്‍. ഒരു പിടി നല്ല ചിത്രങ്ങളിലൂടെ വളരെ ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്ത് താരം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. സംവിധായകന്‍ ആഷിക് അബുവുമായുള്ള വിവാഹശേഷം താരം സിനിമയില്‍ അത്ര സജീവമല്ല. പക്ഷേ വളരെ സെലക്ടീവായി മാത്രമേ അഭിനയിക്കാറുള്ളൂ.



 ഏറ്റവുമൊടുവില്‍ അഭിനയിച്ചിരുന്നത് വൈറസ് എന്ന ചിത്രത്തിലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിദേശയാത്രകളും പങ്കുവയ്ക്കാറുണ്ട്. റീമയുടെ ഏറ്റവുമടുത്ത സുഹൃത്താണ് പാര്‍വതി തിരിുവോത്ത്. ഇരുവരും വിദേശയാത്രകള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുന്നത്.



നിരവധി സദാചാര കമന്റുകള്‍ ചിത്രത്തിന് ലഭിക്കുന്നുണ്ട്. അല്‍പം മോഡേണ്‍ ആയ വേഷത്തിലായിരുന്നു റീമ ചിത്രത്തില്‍ ഉള്ളത്. കാട്ടുവാസി എന്നാണ് ഒരാള്‍ കമന്റിട്ടത്. ആദിവാസി എന്ന് വിളിച്ചതില്‍ സന്തോഷമുണ്ടെന്നാണ് താരം മറുപടി നല്‍കിയത്.പ്രളയ ദുരിത ഫണ്ട് തടിച്ച ട്രിപ്പ് പോയതാണോ എന്നായിരുന്നു ചിലര്‍ ചോദിച്ചത്.  പോസ്റ്റ് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്


Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും