കോട്ടയം: മാനുഷിക മൂല്യങ്ങൾക്കു വിലകൽപ്പിക്കാൻ സമൂഹത്തിന് കഴിയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. മറ്റുള്ളവരുടെ ദുഃഖം ഏറ്റെടുക്കാൻ നാം തയ്യാറാകണമെന്നും എൽ എൽ എ നിർദ്ദേശിച്ചു.
ബേക്കർ ജംഗ്ഷനിലെ വൈ ഡബ്ള്യൂ സി എ ലൈനിലേക്ക് മാറ്റി സ്ഥാപിച്ച സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെയർപേഴ്സൺ നിഷ സനേഹക്കൂട് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ സൂസൻ കുഞ്ഞുമോൻ, കൗൺസിലർമാരായ രാധാകൃഷ്ണൻ കോയിക്കലേറ്റ്, സാബു പുളിമൂട്ടിൽ, ബി ജെ പി ജില്ലാ പ്രസിഡൻ്റ് അഡ്വ നോബിൾ മാത്യു, ബി ജെ പി സംസ്ഥാന കമ്മിറ്റിയംഗം എൻ ഹരി, ഭുവനേശ്വരൻ, സജീഷ് മണലേൽ, എസ് ദേവരാജൻ, വി റ്റി സോമൻകുട്ടി, ബേബി ആൻറണി, ആശാ പുന്നൻ, എബി ജെ ജോസ്, അനുരാജ് ബി കെ തുടങ്ങിയവർ പ്രസംഗിച്ചു.
