പാലക്കാട്: കോവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി മീനാക്ഷിയമ്മ(74) ആണ് മരിച്ചത്. ചെന്നൈയിലായിരുന്ന ഇവര്‍ കഴിഞ്ഞയാഴ്ച്ചയാണ് മകനോടൊപ്പം പാലക്കാട് എത്തിയത്.
നിരീക്ഷണത്തില്‍ കഴിഞ്ഞ ഇവരെ പ്രമേഹത്തെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.
