മുംബൈ: അറബിക്കടലില്‍ രൂപം കൊണ്ട അതിതീവ്രന്യൂനമര്‍ദം നിസര്‍ഗ ചുഴലിക്കാറ്റായി മഹാരാഷ്ട്രയില്‍ ആഞ്ഞടിച്ചു. 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് മണിക്കൂറോളം കാറ്റ് കരയില്‍ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മുംബൈയ്ക്ക് 100 കിലോമീറ്റര്‍ അകലെ അലിബാഗിലാണ് നിസര്‍ഗ തീരം തൊട്ടത്. നിസര്‍ഗ മുംബൈയിലും താനെയിലും പാല്‍ഘറിലും റായ്ഗഢിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പു് നല്‍കിയിട്ടുണ്ട്.
മുന്‍കരുതലിന്റെ ഭാഗമായ് പാല്‍ഘര്‍ മേഖലയില്‍ നിന്ന് ഒട്ടേറെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുകയും വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ മുംബൈയിലും നവിമുംബൈയിലും കനത്ത മഴ പെയ്തുവരികയാണ്. അടിയന്തര സാഹചര്യം നേരിടാന്‍ 16 യൂണിറ്റ് ദുരന്തനിവാരണസേനയെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
