Hot Posts

6/recent/ticker-posts

പമ്പയിലെ മണലെടുപ്പ് താത്ക്കാലികമായി നിര്‍ത്തിവെച്ചു; വനം സെക്രട്ടറിയുടെ ഉത്തരവിറങ്ങി



പത്തനംതിട്ട: പമ്പ ത്രിവേണിയിലെ മണലെടുപ്പ് താത്ക്കാലികമായി നിര്‍ത്തിവെച്ചു. ഇതു സംബന്ധിച്ച് വനംവകുപ്പ് സെക്രട്ടറി ആശാ തോമസ് ഉത്തരവിറക്കി. എന്നാല്‍ മണല്‍ എടുക്കുന്നതിനു കുഴപ്പമില്ലെന്നും കൊണ്ടുപോകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ദേവസ്വം ബോര്‍ഡ് നിയന്ത്രണത്തില്‍ ശേഖരിച്ച മണല്‍ മാത്രം നീക്കാമെന്നും വില പിന്നീട് നിശ്ചയിക്കുമെന്നും സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കി.

കഴിഞ്ഞമാസം 29 ന് മുന്‍ ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപി അടക്കമുള്ളവര്‍ സ്ഥലം നിരീക്ഷിക്കുകയും വനം വകുപ്പിന്റെ അനുമതിക്ക് കാത്ത് നില്‍ക്കേണ്ടതില്ലെന്നും മണല്‍ നീക്കത്തിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി വാക്കാല്‍ ഉത്തരവ് നല്‍കുകയായിരുന്നു. വളരെ രൂക്ഷമായ നിര്‍ദ്ദേശമായിരുന്നു ചീഫ് സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് യോഗത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് മണല്‍നീക്കം സാധാരണ നിലയിലേക്ക് മാറുകയായിരുന്നു. 

വിരമിക്കുന്നതിനു മുന്‍പ് ടോം ജോസും ഡിജിപിയും നടത്തിയ ഹെലികോപ്റ്റര്‍ യാത്ര വിവാദമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വനം സെക്രട്ടറിയുടെ നടപടി. ഒരു ലക്ഷത്തിലധികം മെട്രിക് ടണ്‍ മണല്‍ കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലേ ആന്റ് സെറാമിക്‌സ് എന്ന പൊതുമേഖല സ്ഥാപനത്തിനു കൈമാറി യെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. പ്രളയം കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും പമ്പയിലെ മണല്‍ നീക്കാത്തതില്‍ ദുരൂഹതയുണ്ട്.



Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും