കൊച്ചി: റെക്കാര്‍ഡില്‍ എത്തിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 480 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 60 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണം ഗ്രാമിന് 4290 രൂപയും പവന് 34320 രൂപയുമായി.
ആഗോള വിപണിയിലും വിലയില്‍ ഇടിവുണ്ടായി. സ്പോട്ട് ഗോള്‍ഡ് വില ഒരു ഔണ്‍സിന് 1,722.93 ഡോളറായി താഴ്ന്നു. ദേശീയ വിപണിയിലും വിലയിടിവ് പ്രതിഫലിച്ചു. എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 556 രൂപകുറഞ്ഞ് 46,470 നിലവാരത്തിലായി.
