തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. കൊല്ലം ജില്ലയിലെ അദിച്ചനല്ലൂര്‍, വയനാട് ജില്ലയിലെ മുട്ടില്‍, എറണാകുളം ജില്ലയിലെ കൊച്ചി കോര്‍പറേഷന്‍, കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍, പടന്ന, ഈസ്റ്റ് എളേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 128 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 24 പേര്‍ രോഗമുക്തരായിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,60,304 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,58,864 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1440 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 241 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
