പാലാ തൊടുപുഴ റോഡിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ച് കയറി അപകടം. കാഞ്ഞിരപ്പള്ളിയിൽ നിന്നും തൊടുപുഴയി ലേയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പാലാ തൊടുപുഴ റോഡിൽ പിഴക് പാലത്തിന് സമീപം ആണ് അപകടം നടന്നത്.
റോഡിനരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ജെസിബി കണ്ട് പെട്ടെന്ന് വെട്ടിച്ചു മാറ്റിയ കാർ നിയന്ത്രണം വിട്ട് റോഡിന് എതിർ ദിശയിൽ കടന്ന് പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെയും സാരമായ പരിക്കുകളോടെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിനീഷ് കെ, എസ് ബൈജു, മോളി പ്രിൻസ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശികളാണ്.