ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഫേസ്മാസ്‌ക് നിര്‍ബന്ധമല്ലെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ട്വിറ്ററിലൂടെ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
"മാസ്‌ക് ധരിക്കുന്നതിലും കൈകള്‍ കഴുകി ശുചിത്വം പാലിക്കുന്നതിലും ഇളവ് അനുവദിക്കുന്നതായി ചില മാധ്യമറിപോര്‍ട്ടുകള്‍ കാണുന്നു. അത് തെറ്റാണ്" ആരോഗ്യമന്ത്രാലയത്തിന്റെ ട്വീറ്റില്‍ പറയുന്നു.