മുണ്ടക്കയം: പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി മാനിടുംകുഴി ചക്കാലയിൽ ജെയ്സൺ ജോർജ് (26) ആണ് അറസ്റ്റിലായത്. മുണ്ടക്കയം സിഐ ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മുണ്ടക്കയം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം പെൺകുട്ടിയുമായി ഇയാൾ മാസങ്ങളായി പ്രണയത്തിലായിരുന്നു. നാലുമാസം മുമ്പാണ് പ്രതിയായ യുവാവിന്റെ വിവാഹം കഴിഞ്ഞത്. രണ്ടാഴ്ച മുൻപ് മാതാവിനെ കൊലപ്പെടുത്തിയ കേസിൽ ഇയാളുടെ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മറ്റൊരു സഹോദരനും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ്.