Hot Posts

6/recent/ticker-posts

"കുട്ടിക്കൂട്ടത്തിന്റെ ഉത്സവമഴ"; അവധിക്കാല ക്യാമ്പ് 'വേനൽ മഴ' മണിയംകുന്ന് സ്കൂളിൽ ഒരുങ്ങുന്നു


മണിയംകുന്ന്: മണിയംകുന്ന് സെൻ്റ് ജോസഫ് യുപി  സ്കൂളിൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി അവധിക്കാല ക്യാമ്പ് 'വേനൽ മഴ' സംഘടിപ്പിക്കുന്നു.   ഏപ്രിൽ 25 മുതൽ 30 വരെ നടക്കുന്ന ഈ ക്യാമ്പിലൂടെ കുട്ടികൾക്ക് കളിച്ചും ഉല്ലസിച്ചും വളരാനും ഒപ്പം നേതൃത്വവാസനകൾ സ്വന്തമാക്കനുമുള്ള അവസരമാണ് സ്കൂൾ ഒരുക്കുന്നത് എന്ന് സ്കൂൾ അധികൃതർ അറിയിച്ചു. 



കോവിഡ് കാലത്ത് വീടിനുള്ളിൽ ഇരുന്നു മൊബൈൽ ഫോണിൻ്റെ മാത്രം ലോകത്തേക്ക് ചുരുങ്ങിയ കുട്ടികൾക്ക് വേനൽ മഴയിലൂടെ ഒരു പുത്തൻ ഉണർവ് നൽകി വീണ്ടും പറന്നുയരാനുള്ള ഉത്തേജനം പകരുകയാണ് ക്യാമ്പിന്റെ ലക്ഷ്യം എന്നും അധികൃതർ അറിയിച്ചു. 


മാജിക് ഷോ, ബോട്ടിൽ ആർട്ട്, നാടൻ കലാ ശിൽപരൂപങ്ങൾ, നാടൻ കളികൾ, നാടൻ ഭക്ഷണം തയ്യറാക്കൽ, സ്കിറ്റ്, പ്രസംഗ - ഗാനപരിശീലനം തുടങ്ങി ഒട്ടനവധി രസകരമായ പരിപാടികളാണ് ക്യാമ്പിന്റെ ഭാഗമായി ആവിഷ്‌കരിച്ചിരിക്കുന്നത്. വിശദ വിവരങ്ങൾക്ക്:  9497093359, രജിസ്ട്രേഷനായി താഴേ നൽകിയിട്ടുള്ള google form പൂരിപ്പിയ്ക്കുക: https://forms.gle/4Cy3rJqCX3jD4BDf8

Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്