Hot Posts

6/recent/ticker-posts

കോട്ടയം മെഡിക്കൽ കോളേജിൽ ലേസർ സർജറി മെഷീന് 20 ലക്ഷം അനുവദിച്ചു: തോമസ് ചാഴികാടൻ എംപി


കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാസ്കുലാർ സർജറി വിഭാഗത്തിൽ ലേസർ സർജറി മെഷീൻ സ്ഥാപിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എംപി അറിയിച്ചു. എംപിയുടെ അഭ്യർത്ഥനപ്രകാരം സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷന്റെ സിഎസ്ആർ ഫണ്ടിൽ നിന്നാണ് തുക ലഭിക്കുന്നത്.



കോർപ്പറേഷൻ ചെയർമാന്റെ ചുമതല വഹിക്കുന്ന ഡയറക്ടർ കെ.വി പ്രദീപ് കുമാറാണ് തുക അനുവദിച്ചത്. പണം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിൽ ഉടനെ നിക്ഷേപിക്കും.



കോട്ടയം മെഡിക്കൽ കോളേജിൽ നൂറുകണക്കിന് രോഗികൾ വെരിക്കോസ് വെയിൻ ചികിത്സയ്ക്കായി എത്തുന്നുണ്ട്. സാധാരണ ശസ്ത്രക്രിയയ്ക്ക് വിധേയരായാൽ മാസങ്ങളോളം വിശ്രമം ആവശ്യമായി വരും ലേസർ ശസ്ത്രക്രിയ ചെയ്താൽ ഉടൻതന്നെ രോഗികൾക്ക് സാധാരണ ജീവിതത്തിലേക്ക് പോകാൻ കഴിയും. 


സ്വകാര്യ ആശുപത്രികളിൽ ലേസർ ചികിത്സ ചിലവേറിയതാണ്. മെഡിക്കൽ കോളേജിൽ വരുന്ന സാധാരണക്കാരായ രോഗികൾക്ക് ഏറ്റവും നൂതനമായ ലേസർ ശസ്ത്രക്രിയാ മെഷീൻ വഴി സൗജന്യ ചികിത്സ ലഭ്യമാകും.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് വാസ്കുലാർ സർജൻ ഡോക്ടർ ബിന്നി ജോൺ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വഴി തോമസ് ചാഴികാടൻ എം.പിക്ക് കത്ത് നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ എംപി സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ ഡയറക്ടർ കെ.വി.പ്രദീപ് കുമാറിന് സിഎസ്ആർ ഫണ്ട് അനുവദിക്കുന്നതിനുള്ള അഭ്യർത്ഥന സമർപ്പിക്കുകയായിരുന്നു.

Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
അപേക്ഷ ക്ഷണിക്കുന്നു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി