Hot Posts

6/recent/ticker-posts

മോഹൻലാൽ- തൃഷ- ജീത്തുജോസഫ് ചിത്രം ഷൂട്ടിം​ഗ് പുനരാരംഭിച്ചു


ജീത്തു ജോസഫിന്‍റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം റാം- ന്റെ ചിത്രീകരണം പുനരാരംഭിച്ചു. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിക്കുന്ന ചിത്രം കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് പാതിവഴിയിൽ നിർത്തിവയ്ക്കുകയായിരുന്നു. 



ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകൻ. തൃഷയാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുക.



താൻ ചെയ്തതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണിതെന്നും ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. എറണാകുളം, ധനുഷ്കോടി, ഡൽഹി, ഉസ്ബെക്കിസ്ഥാൻ, കെയ്റോ, ലണ്ടൻ എന്നിവയാണ് പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് 2020 ന്‍റെ തുടക്കത്തിൽ കൊച്ചിയിൽ ആരംഭിച്ചിരുന്നു. 


വിദേശരാജ്യങ്ങളാണ് പ്രധാന ലൊക്കേഷൻ എന്നതിനാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ഷൂട്ടിംഗ് പൂർണമായും നിർത്തിവയ്ക്കേണ്ടി വന്നു. 


ഇന്ദ്രജിത്ത്, സുരേഷ് മേനോൻ, സിദ്ദിഖ്, ദുർഗ കൃഷ്ണ, ആദിൽ ഹുസൈൻ, ചന്തുനാഥ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിംഗ് വി.എസ്.വിനായക്. വിഷ്ണു ശ്യാമിന്‍റേതാണ് സംഗീതം.

Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
അപേക്ഷ ക്ഷണിക്കുന്നു
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി