Hot Posts

6/recent/ticker-posts

ഇടുക്കി അണക്കെട്ട് ഞായറാഴ്ച തുറക്കും


തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ചെറുതോണിയുടെ ഷട്ടര്‍ ഞായറാഴ്ച രാവിലെ പത്തുമണിക്ക് തുറക്കും. റൂള്‍ കര്‍വ് അനുസരിച്ച് ഒരു ഷട്ടര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ അന്‍പതിനായിരം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. 



മുല്ലപ്പെരിയാര്‍ തുറക്കുകയും നീരൊഴുക്ക് കൂടുകയും ചെയ്തതിനെ തുടര്‍ന്നാണ് അണക്കെട്ട് തുറക്കുന്നത്. വളരെക്കുറച്ച് സമയത്തേക്ക് മാത്രമേ ഷട്ടര്‍ തുറക്കൂവെന്നാണ് വിവരം. ഇടമലയാര്‍ അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.



ഇടുക്കി അണക്കെട്ടില്‍ ജലം, പരമാവധി സംഭരണശേഷിയിലേക്ക് എത്തിയിട്ടില്ലെങ്കിലും റൂള്‍ കര്‍വിലേക്ക് എത്താന്‍ അധികം താമസമില്ല. ഈ പശ്ചാത്തലത്തിലാണ് അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.


നിലവില്‍ വൃഷ്ടിപ്രദേശങ്ങളില്‍ നേരിയതോതിലാണ് മഴ. എന്നാല്‍ വരുംദിവസങ്ങളില്‍ മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് നടപടി.

Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
മുന്നണിമാറ്റ വാര്‍ത്തകളെ തള്ളി കേരള കോണ്‍ഗ്രസ് (എം); നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതം എന്ന് ജോസ്.കെ.മാണി
പാലാ ജനറൽ ആശുപത്രിയിൽ കൃത്രിമ അവയവ നിർമ്മാണ കേന്ദ്രം തുറന്നു
പാലാ സാന്‍തോം ഫുഡ് ഫാക്ടറി ഉദ്ഘാടനം: കര്‍ഷകന് തന്റെ ഉല്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ അവകാശമില്ലാത്ത സാഹചര്യം മാറണം: മന്ത്രി പി.പ്രസാദ്
പാലാ ജനറൽ ആശുപത്രിക്ക് ആരോഗ്യ വകുപ്പിൻ്റെ "കായകൽപ് " അവാർഡ്
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ജൂലൈ 19 ന് കൊടിയേറും
കോട്ടയത്ത് മാത്രമല്ല.. പാലായിലും ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്ന കെട്ടിടവും മറിഞ്ഞു വീണു കൊണ്ടിരിക്കുന്ന വിളക്കുകാലുമുണ്ട്
മുഖ്യമന്ത്രി നാളെ വിദേശത്തേക്ക്; പത്ത്‌ ദിവസത്തെ യാത്ര
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണിത കുളിക്കടവ് നശിപ്പിച്ചതായി പരാതി
പാലാ ജനറൽ ആശുപത്രിയിൽ ഇനിമുതൽ ജീവിത ശൈലി രോഗ നിർണ്ണയവും ചികിത്സയും; മന്ത്രി വീണ ജോർജ് നാളെ ഉദ്ഘാടനം ചെയ്യും