റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. ഇന്നും നാളെയും മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ് വാങ്ങാം. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
ഈ മാസം 25,26,27 തീയതികളില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് വിതരണം ചെയ്യും. 29,30,31 തീയതികളില്‍ നീല കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കും. സെപ്റ്റംബര്‍ 1,2,3 തീയതികളില്‍ നീല കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് വിതരണം ചെയ്യുന്നതാണ്.
ഈ തീയതികളില്‍ വാങ്ങാന്‍ കഴിയാത്ത റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സെപ്റ്റംബര്‍ 4,5,6,7 തീയതികളില്‍ സംസ്ഥാനത്തെ ഏതു റേഷന്‍ കടയില്‍ നിന്നും സൗജന്യ ഓണക്കിറ്റ് വാങ്ങാവുന്നതാണ്. ഇതിനായുള്ള പോര്‍ട്ടബിലിറ്റി സംവിധാനവും ഒരുക്കിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.








