മീനച്ചിൽ ഹെറിറ്റേജ് കൾച്ചറൽ സൊസൈറ്റി പാലായുടെ നേതൃത്വത്തിൽ, പാലാ ഫുഡ് ഫെസ്റ്റ് 2022 ഓണ മഹോത്സവവും പായസമേളയും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ കുരിശുപള്ളി ജംഗ്ഷനിലാണ് പരിപാടി.
മേളയിൽ ഇരുന്ന് പായസം കുടിക്കാനുള്ള സൗകര്യവും ഉണ്ടാവും. ഓണ മഹോത്സവത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും, ഓണ ഘോഷയാത്രയും നടത്തും.
പായസമേളയിൽ നിന്ന് ലഭിക്കുന്ന ലാഭ വിഹിതം പാലാ ഗവണ്മെന്റ് ആശുപത്രിയിൽ മരുന്നുകൾ നൽകാൻ ഉപയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.









