Hot Posts

6/recent/ticker-posts

ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം; ശ്രദ്ധേയമായി ബിവിഎമ്മിലെ പ്രദർശനം


ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ്സ് കോളേജിൽ സ്വാതന്ത്ര്യസമര സേനാനികളെയും ഇന്ത്യയിലെ വനിതാ പ്രതിഭകളെയും പരിചയപ്പെടുത്തുന്ന പ്രദർശനം നടന്നു. ഇന്ത്യയുടെ 75 -ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനത്തിന് കൊമേഴ്സ് ഡിപ്പാർട്ട്മെന്റാണ് നേതൃത്വം വഹിച്ചത്. 



കോളേജ് സെമിനാർ ഹാളിൽ നടന്ന പ്രദർശനം പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ തോണിക്കുഴി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ ഏതെങ്കിലും ഒരു വിഷയം മാത്രം പഠിച്ച് പോകുകയല്ല വേണ്ടതെന്നും നല്ലൊരു ഇന്ത്യൻ പൗരനായി മാറാൻ ഇത്തരം പ്രദർശനങ്ങൾ സഹായകമാകുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. 




മൂല്യബോധവും ദേശസ്നേഹവുമുള്ള തലമുറയെ വളർത്തിയെടുക്കാനാണ് ഗവൺമെന്റും വിദ്യാഭ്യാസ സ്ഥാപനങ്ങളും ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സുഭാഷ് ചന്ദ്രബോസ്, മംഗൾ പാണ്ഡേ, ബാലഗംഗാതര തിലകൻ, ദാദാഭായ് നവറോജി, സർദാർ വല്ലഭ്ഭായ് പട്ടേൽ, മേരി റോയ്, മദർ തെരേസ, കല്ല്യാണി ദാസ്, സുഹാസിനി ഗാംഗുലി തുടങ്ങി ഇരുന്നൂറിലേറെ പ്രമുഖരുടെ ചരിത്രവും ചിത്രങ്ങളും പ്രദർശനത്തിൽ അണിനിരന്നു. 


കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് മേധാവി ഷീജാമോൾ ജേക്കബ്, പ്രോഗ്രാം കോർഡിനേറ്റർ മിനു എബ്രഹാം, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും