Hot Posts

6/recent/ticker-posts

ഐഡിയത്തോൺ 2022 വിജയികൾക്ക് അവാർഡ് നൽകി


രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ഐ.ഐ.സിയും, ഐ.ഇ.ഡി.സിയും, ഇന്നൊവേഷൻ സെല്ലും സംയുക്തമായി കേരളത്തിലെ പ്ലസ് വൺ, പ്ലസ് റ്റു വിദ്യാർത്ഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നതിനായി നടത്തിയ 'ഐഡിയത്തോൺ 2022' മത്സരവിജയികളെ പ്രഖ്യാപിച്ചു. 



പഠനത്തോടൊപ്പം സ്‌കിൽ ഡെവലപ്മെന്റും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്ക് ശാസ്ത്ര സാങ്കേതിക ബിസിനസ് മേഖലകളിലെ പദ്ധതികൾ തയ്യാറാക്കി അവതരിപ്പിക്കുന്നതിനാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് നൂറുകണക്കിന് വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. 




ആൻഡ്രൂ ജെറിക്ക് (ചാവറ പബ്ലിക്  സ്കൂൾ പാലാ) ഒന്നാം സമ്മാനം 10000 രൂപയും മീനു മാത്യു മെമ്മോറിയൽ ട്രോഫിയും, അബിൻ വർഗീസിന്  (സെന്റ് ജോർജ് എച്ച് എസ് എസ്  മുതലക്കോടം) രണ്ടാം സമ്മാനം 6000 രൂപയും ട്രോഫിയും, മാത്യു ജോളിക്ക് (സെന്റ് ജോർജ് സ്കൂൾ മുതലക്കോടം) മൂന്നാം സമ്മാനം 4000 രൂപയും ട്രോഫിയും കരസ്ഥമാക്കി. 


വിജയികൾക്കുള്ള  അവാർഡ്ദാനം കോട്ടയം ജില്ലാ സബ്കളക്ടർ രാജീവ് കുമാർ ചൗധരി ഐഎഎസ് നിർവ്വഹിച്ചു. കോളേജ് മാനേജർ റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ   ഫാ.ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, രാജീവ്‌ ജോസഫ്, പ്രകാശ് ജോസഫ്, കോർഡിനേറ്റർ ഡോ.സജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
അപേക്ഷ ക്ഷണിക്കുന്നു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി