രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വിശുദ്ധ ആഗസ്തീനോസിന്റെ തിരുനാളിന് 24 ന് കൊടിയേറും. വൈകുന്നേരം നാലിനു വികാരി റവ.ഡോ.ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ കൊടിയേറ്റു നിര്‍വഹിക്കും.
തുടര്‍ന്നു വിശുദ്ധകുര്‍ബാന, സന്ദേശം, നൊവേന എന്നിവ റവ.ഡോ.അഗസ്റ്റിന്‍ കൂട്ടിയാനിയുടെ നേതൃത്വത്തിൽ നടക്കും. വൈകുന്നേരം ആറിന് അഗസ്റ്റിന്‍ നാമധാരികളുടെ സംഗമം നടക്കും.
25ന് വൈകുന്നേരം നാലിന് വിശുദ്ധകുര്‍ബാന, സന്ദേശം, നൊവേന എന്നിവ ഫാ.മാണി കൊഴുപ്പന്‍കുറ്റിയുടെ നേതൃത്വത്തിൽ നടക്കും. 26 ന് വൈകുന്നേരം 4.30ന് വിശുദ്ധകുര്‍ബാന, സന്ദേശം, നൊവേന എന്നിവ ഫാ.തോമസ് മണ്ണൂരിന്റെ നേതൃത്വത്തിൽ നടക്കും. വൈകിട്ട് 6 .00 ന് ജപമാലപ്രദക്ഷിണം.
27ന് വൈകുന്നേരം 4.30 വിശുദ്ധകുര്‍ബാന, സന്ദേശം, നൊവേന എന്നിവ ഫാ.ജോണ്‍ പുറക്കാട്ട്പുത്തന്‍പുരയുടെ നേതൃത്വത്തിൽ നടക്കും. തുടര്‍ന്നു ടൗണ്‍ ഭാഗത്തേക്കു പ്രദക്ഷിണം.
പ്രധാന തിരുനാള്‍ ദിനമായ 28ന് രാവിലെ 5.15നും ആറിനും എട്ടിനും വിശുദ്ധ കുര്‍ബാന നടക്കും. പത്തിനു വിശുദ്ധകുര്‍ബാന, സന്ദേശം, നൊവേന എന്നിവ ഫാ.മാത്യു കവളമാക്കലിന്റെ നേതൃത്വത്തിൽ നടക്കും. 12നു പ്രദക്ഷിണവും വൈകുന്നേരം നാലിനു വിശുദ്ധകുര്‍ബാനയും നടക്കും.








