ബിവറേജ് ഷോപ്പിന് നേരെ ആക്രമണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം കുലശേഖരമംഗലം മറവന്തുരുത്ത് മണിയശ്ശേരി സ്വദേശി രതീഷാണ്(33) അറസ്റ്റിലായത്. വില കുറഞ്ഞ മദ്യം കിട്ടിയില്ലെന്ന പേരിലായിരുന്നു ഇയാള്‍ ബിവറേജ് ഷോപ്പ് അടിച്ചുപൊട്ടിച്ചത്. 
കഴിഞ്ഞ ദിവസമായിരുന്നു പ്രതി മദ്യം വാങ്ങുന്നതിനായി വൈക്കം ബിവറേജസ് ഷോപ്പിലെത്തിയത്. തുടര്‍ന്ന് ജീവനക്കാരോട് വില കുറഞ്ഞ മദ്യം ആവശ്യപ്പെട്ടു. ഇത് ലഭിക്കാതെ വന്നതോടെ ജീവനക്കാരെ അസഭ്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൗണ്ടറിന് മുന്നിലെ ജനല്‍ ചില്ലുകള്‍ അടിച്ചു പൊട്ടിക്കുകയായിരുന്നുവെന്നുമാണ് പരാതി.
പരാതിയെ തുടര്‍ന്ന് കേസെടുത്ത വൈക്കം പൊലീസാണ് പ്രതിയെ പിടികൂടിയത്. എസ്‌ഐ അബ്ദുള്‍ സമദ്, എഎസ്‌ഐ വിനോദ് വി കെ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.







 
 
 
 
.jpeg) 
 
 
 
.jpeg) 
 
 
 
 
