Hot Posts

6/recent/ticker-posts

ഓപ്പറേഷന്‍ യെല്ലോ; കുടുങ്ങിയത്‌ 300 പേര്‍


അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താന്‍ പൊതുവിതരണ വകുപ്പ്‌ ആരംഭിച്ച ഓപ്പറേഷന്‍ യെല്ലോ പദ്ധതിയില്‍ കോട്ടയം ജില്ലയില്‍ കുടുങ്ങിയത്‌ 300 പേര്‍.


അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരുന്നവരില്‍ നിന്നും 35,860 രൂപ പിഴയായി ഈടാക്കി. അനര്‍ഹമായി മുന്‍ഗണനാറേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിന്‌ പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ ഇതുവരെ 314 പരാതികളാണ്‌ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചതെന്ന്‌ ജില്ലാ സപ്ലൈ ഓഫീസര്‍ വി. ജയപ്രകാശ്‌ പറഞ്ഞു. 


പരാതിയുടെ അടിസ്‌ഥാനത്തില്‍ നടന്ന പരിശോധനയില്‍ 300 അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും പൊതുവിഭാഗത്തിലേക്ക്‌ തരം മാറ്റി നല്‍കി.


അന്ത്യോദയ അന്ന യോജന, പി.എച്ച്‌.എച്ച്‌, നോണ്‍ പ്രയോറിറ്റി സബ്‌സിഡി എന്നീ വിഭാഗങ്ങളില്‍ നിന്നും അനര്‍ഹരായ ആളുകളെ കണ്ടെത്തി അര്‍ഹമായ വിഭാഗത്തിലേക്ക്‌ മാറ്റുക എന്നതാണ്‌ ഓപ്പറേഷന്‍ യെല്ലോ പദ്ധതി വഴി ലക്ഷ്യമിടുന്നത്‌. വരും ദിവസങ്ങളില്‍ ലഭിക്കുന്ന പരാതികളുടെ അടിസ്‌ഥാനത്തില്‍ കൂടുതല്‍ അനര്‍ഹരെ കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ്‌ പൊതുവിതരണവകുപ്പിന്റെ തീരുമാനം.


അനര്‍ഹരായവര്‍ വ്യാപകമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. രണ്ടു വര്‍ഷമായി വകുപ്പ്‌ വിവിധ പരിപാടികളിലൂടെ അനര്‍ഹരെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. പലതവണ സ്വയം ഒഴിവാകാന്‍ അവസരം നല്‍കിയിരുന്നുവെങ്കിലും അപ്പോഴും പലരും മാറി നിന്നു. ഇതിനു പിന്നാലെയാണ്‌ പുതിയ പദ്ധതിയുമായി വകുപ്പ്‌ രംഗത്തെത്തിയത്‌.

Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ