Hot Posts

6/recent/ticker-posts

വിനോദസഞ്ചാരത്തിൽ വഴികാട്ടിയാകാൻ കോട്ടയം ജില്ലയ്‌ക്ക്‌ സ്വന്തം ടൂറിസം ആപ്പ്‌


കോട്ടയം ജില്ലയിലെ വിനോദ സഞ്ചാരമേഖലയെ ശക്‌തിപ്പെടുത്തുന്നതിനും  സഞ്ചാരികള്‍ക്ക്‌ സഹായമാകുന്നതിനുമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ആപ്ലിക്കേഷന്‍ തയാറായി.


കോട്ടയം ടൂറിസം എന്ന പേരില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌ സെന്റര്‍ തയാറാക്കിയിട്ടുള്ള ആപ്ലിക്കേഷന്‍ പ്ലേ സ്‌റ്റോറില്‍ നിന്ന്‌ സൗജന്യമായി ഡൗണ്‍ ലോഡ്‌ ചെയ്യാം. 


ബാക്ക്‌ വാട്ടേഴ്‌സ്‌, പിക്‌നിക്ക്‌ സ്‌പോട്ട്‌സ്‌, ഹെറിട്ടേജസ്‌, ഹില്‍ സേ്‌റ്റഷന്‍സ്‌, പില്‍ഗ്രിം സെന്റേഴ്‌സ്‌, ആയുര്‍വേദ സെന്റേഴ്‌സ്‌, ഗൃഹസ്‌ഥലീസ്‌, പൊതുമരാമത്ത്‌ വകുപ്പ്‌ റസ്‌റ്റ്‌ ഹൗസുകളും ഗസ്‌റ്റ്‌ ഹൗസുകളും, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോംസേ്‌റ്റകള്‍, സര്‍വീസ്‌ഡ്‌ വില്ലകള്‍ തുടങ്ങിയവയാണ്‌ ആപ്ലിക്കേഷനില്‍ ഉള്ളത്‌. 


ഓരോ വിനോദസഞ്ചാര കേന്ദ്രത്തില്‍ ക്ലിക്ക് ചെയ്യുമ്പോഴും ആ വിനോദ സഞ്ചാരകേന്ദ്രത്തിന്റെ മനോഹരമായ ചിത്രവും അവയെക്കുറിച്ചുള്ള ചെറു വിവരണകുറിപ്പും അവിടെ എത്തുന്നതിനുള്ള ഗൂഗിള്‍ മാപ്പും സമീപപ്രദേശങ്ങളിലെ താമസസ്‌ഥലവും ലഭിക്കും. വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്ന്‌ ഏറ്റവും അടുത്ത റെയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളം അവിടേക്കുള്ള ദൂരം എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്‌.
കോട്ടയത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമായ കുമരകത്തെ കുറിച്ച്‌ വിവരണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്‌.


എക്‌സ്‌പ്ലോര്‍ കുമരകം എന്ന്‌ രേഖപ്പെടുത്തിയ സ്‌ഥലത്ത്‌ ക്ലിക്ക്‌ ചെയ്‌താല്‍ കുമരകത്തെ ബോട്ട്‌ റേസുകള്‍, സ്‌പോട്ട്‌ ലൈറ്റുകള്‍, ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങള്‍, ഫെറി സമയം, മോട്ടോര്‍ ബോട്ട്‌ ഓപ്പറേട്ടര്‍മാരുടെ ഫോണ്‍ നമ്ബറുകള്‍ എന്നിവ ലഭിക്കുമെന്ന്‌ ഇന്‍ഫര്‍മാറ്റിക്‌സ്‌ ഓഫീസര്‍ ബീന സിറിള്‍ പൊടിപ്പാറ പറഞ്ഞു.

ടൂറിസം കേന്ദ്രങ്ങള്‍ കൂടാതെ കോട്ടയത്തിന്റെ തനത്‌ ഭക്ഷ്യ വിഭവങ്ങള്‍, ഉത്‌പന്നങ്ങള്‍, ഉത്സവങ്ങള്‍, കലാരൂപങ്ങള്‍, ഭക്ഷണശാലകള്‍, ഷോപ്പിംഗ്‌ കേന്ദ്രങ്ങള്‍ തുടങ്ങിയവയും അടിയന്തരഘട്ടങ്ങളില്‍ വിളിക്കുന്നതിന്‌ പൊലീസ്‌ സറ്റേഷനുകള്‍, ഫയര്‍ സേ്‌റ്റഷനുകള്‍, സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയവയുടെ ഫോണ്‍ നമ്ബറുകളും ചേര്‍ത്തിട്ടുണ്ട്‌. കോട്ടയം ടൂറിസം ആപ്പ്‌ ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക്‌ ഏറെ പ്രയോജനകരമായിരിക്കുമെന്നും ആപ്പിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ഉടന്‍ നടക്കുമെന്നും ജില്ലാ കളക്‌ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ