Hot Posts

6/recent/ticker-posts

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ


സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ എത്തിച്ച കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. 1.100 ഗ്രാം കഞ്ചാവുമായാണ് എക്‌സൈസ് സംഘം പിടികൂടിയത്. 


അസം ദ്‌റാം ജില്ലയിൽ കൊപ്പടി ഗ്രാമത്തിൽ നൂർജഹാൻ മകൻ ജാക്കിർ ഹുസൈനെ(27)യാണ് പാലാ എക്‌സൈസ് സംഘം പിടികൂടിയത്.  


പാലാ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ വൻ തോതിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിക്കുന്നതായി എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. 


ഇവിടെ എത്തിച്ച ശേഷം കഞ്ചാവ് ചെറു പൊതികളാക്കി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് എക്‌സൈസ് സംഘം പരിശോധന ശക്തമാക്കിയത്. എക്‌സൈസ് സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ പരിശോധന നടത്തുകയായിരുന്നു. 


പാലായിലും പരിസരപ്രദേശങ്ങളിലും യുവാക്കൾക്കിടയിൽ ഇയാൾ വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തി വരുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിതിനെ തുടർന്ന് പാലാ എക്‌സൈസ് സർക്കിൾ ഓഫീസ് ടീമും, എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ്, എക്‌സൈസ് ഇന്റലിജൻസ് ടീമംഗങ്ങൾ ഉൾപ്പെടെയുള്ളവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

പരിശോധനകൾക്ക് പാലാ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം സൂരജ്, എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, പ്രിവെന്റീവ്  ഓഫീസർ സി. സാബു, ഇന്റലിജൻസ് വിഭാഗം പ്രിവെന്റീവ്  ഓഫീസർ രഞ്ജിത്ത് കെ നന്ത്യാട്ട്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വിനീതാ ബി നായർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം