Hot Posts

6/recent/ticker-posts

ബിഷപ് വയലില്‍ ഇന്റര്‍ കൊളീജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി


പാലാ: സെന്റ്‌.തോമസ് കോളേജില്‍ 42-ാമത് ബിഷപ് വയലില്‍ ഇന്റര്‍ കൊളീജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. ജോസ് കെ മാണി എംപി മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 


പ്രിന്‍സിപ്പല്‍ ഡോ.ജെയിംസ് ജോണ്‍ അദ്ധ്യക്ഷനായിരുന്നു. ദേശീയ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ അഷിത ഹരിയെ ചടങ്ങില്‍ ആദരിച്ചു.  


ജിമ്മി ജോര്‍ജ്ജ് സ്മാരക വോളിബോള്‍ കോര്‍ട്ടില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പത്ത് പുരുഷ വിഭാഗം ടീമുകളും, 5 വനിതാ വിഭാഗം ടീമുകളുമാണ് പങ്കെടുക്കുന്നത്.


ഉദ്ഘാടന മത്സരത്തില്‍ പാലാ സെന്റ്‌.തോമസ് കോളേജും കോഴഞ്ചേരി സെന്റ്‌തോമസ് കോളേജും ഏറ്റുമുട്ടി. എസ്.എച്ച് തേവരയും സി.എം.എസ് കോട്ടയവും തമ്മിലും, സെന്റ് ജോര്‍ജ്ജ് അരുവിത്തുറയും സെന്റ് പീറ്റേഴ്‌സ് കോലഞ്ചേരിയും തമ്മിലുള്ള മത്സരങ്ങളും ആദ്യ ദിനത്തില്‍ നടന്നു. ടൂര്‍ണമെന്റ് ഒക്ടോബര്‍ 19ന് സമാപിക്കും.


Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
അപേക്ഷ ക്ഷണിക്കുന്നു
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി