കർഷകരെ കരാർ കൃഷിക്കാരാക്കി കോർപ്പറേറ്റ് കമ്പനികളുടെ അടിമകളാക്കുകയാണ് കേന്ദ്രസർക്കാരെന്ന് മുൻമന്ത്രി
ഡോ. തോമസ് ഐസക് ആരോപിച്ചു. രാജ്യത്തെ 75 കോടിയോളം വരുന്ന കർഷകരെ ഏതാനും കോർപ്പറേറ്റ് കമ്പനികളുടെ അടിമകളാക്കുന്ന സ്ഥിതിയിലേക്ക് കാർഷിക മേഖല നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കർഷക സംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പാലായിൽ നടന്ന കോർപ്പറേറ്റ് രാഷ്ട്രീയവും ഇന്ത്യൻ കർഷകരും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുൻ ധനകാര്യമന്ത്രി.
കർഷകരെ കരാർ കൃഷിക്കാരാക്കി മാറ്റി കോർപ്പറേറ്റുകൾക്ക് സമ്പത്ത് കൊള്ളയടിയ്ക്കാനുള്ള നയങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്നും തോമസ് ഐസക് ആരോപിച്ചു.