Hot Posts

6/recent/ticker-posts

ആധാർ ഉപയോഗിച്ച് ഓൺലൈൻ ഇടപാട് നടത്താൻ സംവിധാനം ഒരുക്കി എൻപിസിഐ

പ്രതീകാത്മക ചിത്രം

ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധാർ നമ്പർ ഉപയോഗിച്ച് ഓൺലൈൻ ഇടപാട് നടത്താൻ കഴിയുന്ന സംവിധാനം ഒരുക്കി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ബാങ്കിന്റെ അംഗീകൃത ബിസിനസ് കറസ്‌പോണ്ടന്റുമാർ വഴി നടത്താൻ കഴിയുന്ന ആധാർ അധിഷ്ഠിതമായ പേയ്‌മെന്റ് സംവിധാനമാണ് എൻപിസിഐ വികസിപ്പിച്ചത്.


മൈക്രോ എടിഎം, എടിഎം കിയോസ്‌ക്,മൊബൈൽ എന്നിവ വഴി ഓൺലൈൻ ഇടപാട് നടത്താൻ കഴിയും വിധമാണ് സംവിധാനം. മൈക്രോ എടിഎം ഉപയോഗിച്ച് ഓൺലൈൻ ഇടപാട് നടത്താൻ ഇടപാടുകാരെ ബിസിനസ് കറസ്‌പോണ്ടന്റുമാർ സഹായിക്കും. 


വീട്ടുപടിക്കൽ സേവനം നൽകാൻ കഴിയും വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിച്ചിരിക്കുന്നവർക്ക് ഈ സേവനം ലഭിക്കും.


പോയിന്റ് ഓഫ് സെയിലിലും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ബാലൻസ്, പണം പിൻവലിക്കൽ, പണം നിക്ഷേപിക്കൽ, ഫണ്ട് ട്രാൻസ്ഫർ തുടങ്ങി വിവിധ സേവനങ്ങൾ ഇതുവഴി നിർവഹിക്കാനാകും.


ആധാർ നമ്പർ, ബാങ്ക് പേര്, എൻറോൾമെന്റ്സമയത്ത് നൽകിയ ബയോമെട്രിക്‌സ് തുടങ്ങിയ വിവരങ്ങൾ കൈവശം ഉണ്ടെങ്കിൽ ഓൺലൈൻ ഇടപാട് നടത്താൻ സാധിക്കും. ബാങ്കിൽ പോകാതെ വീട്ടുപടിക്കൽ തന്നെ ബാങ്കിംഗ് ഇടപാടുകൾ നടത്താൻ സാധിക്കുമെന്നാതാണ് ഇതിന്റെ പ്രത്യേകത.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു